തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...

കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. 

benefits of Curd And Honey Combination azn

തൈര് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.  ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. അതേസമയം, ചിലര്‍ക്ക് തൈരിന്‍റെ രുചി ഇഷ്ടപ്പെടണമെന്നില്ല. അവര്‍ക്ക് തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കാം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അതിന് നിരവധി ഗുണങ്ങളുമുണ്ട്.

തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ. വിറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ തുടങ്ങിയവ തേനില്‍ അടങ്ങിയിട്ടുണ്ട്. പ്രൃതിദത്തമായ 'എനര്‍ജി ബൂസ്റ്റര്‍' കൂടിയാണ് തേൻ.  തൈരും പ്രോട്ടീനുകളുടെ കലവറയാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഇവ ഉന്മേഷം പകരാൻ സഹായിക്കും. 

രണ്ട്...

പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. ഇവ വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തേനും ആന്‍റി ബാക്റ്റീരില്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുന്നത് കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

തൈരും തേനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ആന്‍റി ഓക്സിഡന്‍റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. 

നാല്...

തൈരും തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: വയറിലെ കൊഴുപ്പും ശരീരഭാരവും കുറയുന്നില്ലേ? ഒഴിവാക്കാം ഈ എട്ട് തെറ്റുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios