Health Tips: വെള്ളരിക്കാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങൾ

ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങളും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. 

benefits of consuming cucumber seeds everyday

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. 95 ശതമാനവും വെള്ളം അടങ്ങിയ വെള്ളരിക്ക ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങളും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. 

വെള്ളരിക്ക പോലെ തന്നെ ഗുണമുള്ളതാണ് വെള്ളരിക്കാ വിത്തുകള്‍ക്കും.  ഫൈബറിന്റെ നല്ലൊരു ഉറവിടമാണ് വെള്ളരിക്കാ വിത്തുകള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വെള്ളരിക്കയുടെ വിത്തിലും വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. 

വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വെള്ളരിക്കാ കുരുവില്‍ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.  ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

സിങ്ക് അടങ്ങിയ വെള്ളരിക്കാ കുരു കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അവക്കാഡോക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios