അത്തിപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

നാരുകൾ ധാരാളമടങ്ങിയ അത്തിപ്പഴത്തിൽ മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍ എന്നീ ധാതുക്കളും വിറ്റാമിന്‍ എ, കെ, ഫോളേറ്റ്, കോളിന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

benefits of anjeer soaked in milk

പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും ഒരു പോലെ പോഷക സമ്പന്നമാണ്. നാരുകൾ ധാരാളമടങ്ങിയ അത്തിപ്പഴത്തിൽ മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍ എന്നീ ധാതുക്കളും വിറ്റാമിന്‍ എ, കെ, ഫോളേറ്റ്, കോളിന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടാന്‍ സഹായിക്കും. 

രാത്രി അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് മെലാറ്റോണിന്‍ ഉല്‍പ്പാദിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. കൂടാതെ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ ഗുണം ചെയ്യും. അത്തിപ്പഴം കുതിര്‍ത്ത പാലില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പാലില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറവുമായ അത്തിപ്പഴം പാലില്‍ കുതിര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കോളിന്‍ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത പാല്‍‌ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios