ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ സി, ഇ, കെ, അയേണ്‍, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചുവന്ന ചീര പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

benefits of adding red Spinach in your diet

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. അതില്‍ തന്നെ ചുവന്ന ചീരയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ  ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ഇ, കെ, അയേണ്‍, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചുവന്ന ചീര പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. മലബന്ധം 

നാരുകളാല്‍ സമ്പുഷ്ടമായ ചുവന്ന ചീര മലബന്ധത്തെ അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

2. പ്രതിരോധശേഷി 

വിറ്റാമിന്‍ കെയും പ്രോട്ടീനും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ  ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

3. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, വിറ്റമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

4. വിളര്‍ച്ച 

ചുവന്ന ചീരയിൽ അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. 

5. പ്രമേഹം

നാരുകള്‍ അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്. 

6. വണ്ണം കുറയ്ക്കാന്‍ 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണ് ചുവന്ന ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

7. ചര്‍മ്മം, തലമുടി

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന ചീര നല്ലതാണ്.  ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, അയേണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്കും സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കറിവേപ്പിലയിട്ട വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios