മലബന്ധം മുതല്‍ മുട്ടുവേദന വരെ അകറ്റും; ദിവസവും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, തുടങ്ങിയവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

Benefits of adding Ghee to your winter diet

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. കലോറി കൂടുതലാണെങ്കിലും നെയ്യില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി,  ഇ, കെ, തുടങ്ങിയവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

പതിവായി നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

രണ്ട്... 

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും നെയ്യ് നല്ലതാണ്. ഭക്ഷണത്തിന് മുമ്പ്  നെയ്യ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിനും ഭക്ഷണം വേഗത്തില്‍ ദഹിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന  അവസ്ഥയെ അകറ്റാനും നെയ്യ് സഹായിക്കും. 

മൂന്ന്...

എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു.  പ്രോട്ടീന്‍, വിറ്റാമിനുകള്‍ എ, ഡി, കെ,  ഒമേഗ 3 ഫാറ്റി ആസിഡുകള്‍,  ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ മുട്ടുവേദനയെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്... 

ഒമേഗ 3  ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്... 

പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും  ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. 

ഏഴ്...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും ഏലയ്ക്ക കഴിക്കൂ; അറിയാം ഈ എട്ട് ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios