വെറൈറ്റി ബീറ്റ്റൂട്ട് ഉണക്കമുന്തിരി അച്ചാർ തയ്യാറാക്കാം; റെസിപ്പി

വെറൈറ്റി ബീറ്റ്റൂട്ട് ഉണക്കമുന്തിരി അച്ചാർ തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  
 

Beetroot Raisins pickle recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Beetroot Raisins pickle recipe

 

വെറൈറ്റി ആന്‍ഡ് ടേസ്റ്റി ബീറ്റ്റൂട്ട് ഉണക്കമുന്തിരി അച്ചാർ വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട്- 1 കപ്പ്
ഉണക്കമുന്തിരി - 1/2 കപ്പ് 
എള്ളെണ്ണ അല്ലെങ്കിൽ കടുകെണ്ണ- 1 ടേബിൾ സ്പൂൺ
കടുക്- 1 ടീസ്പൂൺ
ഉലുവ-  1/2 ടീസ്പൂൺ
ചുവന്ന മുളക്- 2 എണ്ണം ഉണക്കിയത്  
കറിവേപ്പില- 1 തണ്ട് 
ഇഞ്ചി - 1 ടീസ്പൂൺ 
വെളുത്തുള്ളി- 1 ടീസ്പൂൺ 
ചുവന്ന മുളകുപൊടി- 1 ടീസ്പൂൺ  
മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ 
വിനാഗിരി- 1 ടേബിൾസ്പൂൺ  
ശർക്കര അല്ലെങ്കിൽ പഞ്ചസാര- 1 ടേബിൾസ്പൂൺ 
ഉപ്പ്-  2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാകുമ്പോൾ അതിലേയ്ക്ക് നല്ലെണ്ണ, ആവശ്യത്തിന് കടുക്, ചുവന്ന മുളക്,   കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,   കുറച്ചു ഉലുവ പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇനി അതിലേക്ക് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്തതിന് ശേഷം ബീറ്റ്റൂട്ട് ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. ശേഷം അതിലേക്ക് ഉണക്കമുന്തിരി കുതിർത്ത വെള്ളം കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് അടച്ചുവെച്ച് വേവിക്കുക. ഇനി അതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കാം. ശേഷം കുറച്ച് പഞ്ചസാരയോ ശർക്കരയോ കൂടി ചേർത്ത് ടേസ്റ്റ് ബാലൻസ് ആക്കി എടുക്കുക.

Also read: തേങ്ങാപാൽ ചേര്‍ത്ത കിടിലന്‍ ചിക്കന്‍ കറി തയ്യാറാക്കാം; റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios