കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
ബീഫ് എങ്ങനെ പാകം ചെയ്താലും കിടിലന്‍ രുചിയായിരിക്കും. എങ്കില്‍ ഒരു ബീഫ് കൊണ്ടാട്ടം തയാറാക്കിയാലോ? സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ബീഫ് എങ്ങനെ പാകം ചെയ്താലും കിടിലന്‍ രുചിയായിരിക്കും. എങ്കില്‍ ഒരു ബീഫ് കൊണ്ടാട്ടം തയാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബീഫ് – 500 ഗ്രാം
കൊണ്ടാട്ടം മുളക് വറുത്തത് – 15
മുട്ട –1
അരിപ്പൊടി – 1 ടേബിൾസ്പൂൺ
ധാന്യപ്പൊടി – 1 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – അര ടീസ്പൂൺ
ജീരകപൊടി – 1 ടീസ്പൂൺ
ഗരം മസാലപൊടി – 1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
ഉണക്കമുളക് പൊടിച്ചത് – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
നാരങ്ങ – 1
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞ ബീഫ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിരുമ്മുക. ഇനി അല്‍പ്പം വെള്ളം ചേര്‍ത്ത് മൂന്ന് വിസില്‍ വരെ കുക്കറില്‍ വേവിക്കുക. ശേഷം ഇതിലേയ്ക്ക് അരിപൊടി, മൈദ, ജീരകപൊടി, ഗരംമസാലപൊടി, പെരുംജീരകപൊടി, ഉപ്പ്, വറ്റല്‍മുളകിടിച്ചത്, ഒരു കോഴിമുട്ട, വറുത്ത കൊണ്ടാട്ടം മുളക് ചതച്ചെടുത്തത് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് എണ്ണയില്‍ വറുത്തെടുക്കുക.
മറ്റൊരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് ചെറുതായരിഞ്ഞ ചുവന്നുള്ളി, രണ്ടായി കീറിയ പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. ഇനി ഇതിലേയ്ക്ക് നേരത്തെ വറുത്ത് വച്ച ബീഫും വറുത്തെടുത്ത കൊണ്ടാട്ടം മുളകും ചേര്‍ത്തിളക്കുക. അല്‍പം ചെറുനാരങ്ങാ നീര് കൂടി പിഴിഞ്ഞ് ഇത് വിളമ്പാം.
Also read: വെണ്ടയ്ക്ക മെഴുക്കുപുരട്ടി വഴുവഴുപ്പ് ഇല്ലാതെ തയ്യാറാക്കാം; റെസിപ്പി