വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ ; റെസിപ്പി
വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം ഈ സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ. റഷീദ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഹൽവ. നേന്ത്രപ്പഴം കൊണ്ട് രുചികരമായ ഹൽവ ഈസിയായി തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- പഴം 3 എണ്ണം
- ശർക്കര 3 ഉരുള
- ഉപ്പ് ഒരു നുള്ള്
- ഏലയ്ക്ക പൊടി അര സ്പൂൺ
- അണ്ടിപരിപ്പ്, ബദാം, എള്ള് 2 സ്പൂൺ
- നെയ് 3 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പഴം മിക്സിയിൽ വെള്ളം ചേർക്കാതെ പേസ്റ്റായി അരച്ചെടുക്കുക. ചൂടായ പാനിലേക്ക് നെയ് ചേർത്ത് പഴം അരച്ചത് ചേർത്ത് നന്നായി വയറ്റി വരുമ്പോൾ ഉപ്പ്, ശർക്കര പാനിയും ചേർത്ത് യോജിപ്പിക്കുക. സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം. പഴം ഹൽവ തയ്യാർ..
ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി