പാന്‍കേക്കില്‍ വിഷാംശമുള്ള പൂക്കള്‍ എന്തിനെന്ന് കമന്‍റ്; വീഡിയോ കണ്ടത് 12 മില്യണ്‍ ആളുകള്‍
ഫുഡ് ആര്‍ട്ടിസ്റ്റായ ജിയാ സിന്‍ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന്- നാല് പാന്‍കേക്കുകള്‍ ഒരുമിച്ച് കേക്ക് സ്റ്റാന്‍ഡില്‍ അടുക്കിവയ്ക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.
ഫുഡ് വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വൈറലാകുന്നതില്‍ പലതും പാചക പരീക്ഷണ വീഡിയോകളാണ്. ചില വിചിത്രമായ പാചക പരീക്ഷണങ്ങള്‍ നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. ഇവിടെയിതാ ഒരു പാന്‍ കേക്കിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.
ഫുഡ് ആര്‍ട്ടിസ്റ്റായ ജിയാ സിന്‍ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന്- നാല് പാന്‍കേക്കുകള്‍ ഒരുമിച്ച് കേക്ക് സ്റ്റാന്‍ഡില്‍ അടുക്കിവയ്ക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. മാച്ച ക്രീം, സ്‌ട്രോബെറി,ഗോള്‍ഡന്‍ ബെറി എന്നിവയും ഉപയോഗിച്ചാണ് ഇവ അലങ്കരിക്കുന്നത്. ഇതില്‍ ബേബീസ് ബ്രത്ത് പൂക്കളും അടുക്കിവെയ്ക്കുന്നത് കാണാം. ചെറിയ മുയല്‍ രൂപങ്ങളും ഇതില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ക്രീം ഒഴിച്ച് വെള്ളച്ചാട്ടം പോലെയാണ് പാന്‍ കേക്ക് അലങ്കരിക്കുന്നത്.
12 മില്യണ്‍ ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. പാന്‍ കേക്ക് മനോഹരം എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. അതിനിടെ വിഷാംശമുള്ള ഈ പൂക്കള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് എന്തിനെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇവ അലങ്കാരത്തിനാണ് ഉപയോഗിച്ചെതെന്നും ഭക്ഷിക്കാന്‍ അല്ലെന്നുമാണ് ഫുഡ് ആര്‍ട്ടിസ്റ്റായ ജിയാ സിന്‍ മറുപടി നല്‍കിയിരിക്കുന്നത്.
Also read: ശരീരത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുറഞ്ഞാലുള്ള സൂചനകള്‍