മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

വാർദ്ധക്യം അനിവാര്യവും സ്വാഭാവികവുമാണെങ്കിലും, ഇത്തരത്തില്‍ മുഖത്തെ പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കിയാല്‍ മതി. 

Anti Ageing Foods every woman Deserves

പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ ഉണ്ടാകുന്നത് മുഖത്താകാം. വാർദ്ധക്യം അനിവാര്യവും സ്വാഭാവികവുമാണെങ്കിലും, ഇത്തരത്തില്‍ മുഖത്തെ പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കിയാല്‍ മതി. 

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും  കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. മാതളം 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

2. അവക്കാഡോ

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.

3. മുട്ട

പ്രോട്ടീനിന്‍റെ കലലറയാണ് മുട്ട. വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. 

4. ഇലക്കറികള്‍

വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

5. ബ്ലൂബെറി 

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ബ്ലൂബെറി പതിവാക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

6. തണ്ണിമത്തന്‍

വിറ്റാമിന്‍ സി, ലൈക്കോപിന്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. 

7. തൈര്   

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

8. ബദാം 

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

9. നാരങ്ങ

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. 

10. സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പാലിനൊപ്പം വാഴപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം...

youtubevieo

Latest Videos
Follow Us:
Download App:
  • android
  • ios