World Idli Day 2023: ഇഡ്ഡലി കഴിച്ചാല്‍ വണ്ണം കുറയുമോ?
റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, മൈസൂര്‍ ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്സ് ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, തട്ടിഡ്ഡലി, സാമ്പാര്‍ ഇഡ്ഡലി എന്നിങ്ങനെ പോകുന്നു വിവിധ തരം ഇഡ്ഡലികളുടെ പട്ടിക.
ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ഇഡ്ഡലിയോടൊപ്പം ചമന്തി കൂടി ഉണ്ടെങ്കിലോ... പിന്നെ വെറെയൊന്നും വേണ്ട. അത്തരം ഇഡ്ഡലി പ്രേമികള്‍ക്കുള്ള ദിവസമാണിത്. ഇന്ന് മാർച്ച് 30, ലോക ഇഡ്ഡലി ദിനമായി ആചരിക്കുകയാണ്.
ഇഡ്ഡലിക്ക് ഇന്ത്യയില്‍ അത്രയേറെ ഫാന്‍സുണ്ട്. ഇഡ്ഡലിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, മൈസൂര്‍ ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്സ് ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, തട്ടിഡ്ഡലി, സാമ്പാര്‍ ഇഡ്ഡലി എന്നിങ്ങനെ പോകുന്നു വിവിധ തരം ഇഡ്ഡലികളുടെ പട്ടിക. എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ശരീര ഭാരം കുറയ്ക്കാൻ പോലും ഇഡ്ഡലി ശീലമാക്കിയവരുണ്ട്.
എണ്ണയുടെ ഉപയോഗം കുറവായതിനാല്‍ തന്നെ ഇഡ്ഡലി കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ്. ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് വളരെ കുറവായിരിക്കുമെന്ന് ന്യൂട്രീഷ്യന്മാര്‍ പറയുന്നു. കൂടാതെ ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദീർഘനേരം വിശപ്പ് ശമിപ്പിക്കാനും ഇഡ്ഡലിക്ക് കഴിയും. അതായത് ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല എന്ന് സാരം. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്.
അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഡ്ഡലി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. അതുപോലെ തന്നെ ഇഡ്ഡലിയില്‍ അടങ്ങിയിരിക്കുന്ന ഉഴുന്ന് ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.