ഈ പൊള്ളുന്ന ചൂടിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ ഏറെയാണ്
കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ജലാംശം നൽകുന്നതിനു പുറമേ ദഹനത്തിനും സഹായിക്കുന്നു. പതിവായി കരിക്കിൻ വെള്ളം കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങൾ തടയാനും സഹായിക്കും.
ചുട്ടുപൊള്ളുന്ന വേനലിൽ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയമാണ് കരിക്കിൻ വെള്ളം. കോളയോ സോഡയോ കഴിക്കുന്നതിനുപകരം കരിക്കിൻ വെള്ളം ശീലമാക്കാവുന്നതാണ്. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും ക്ഷീണം അകറ്റാനും വേനൽച്ചൂടിനെ മറികടക്കാനും ഈ പാനീയം സഹായിക്കും. സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളാൽ സമ്പന്നമായ പ്രകൃതിദത്ത പാനീയമാണ് ഇത്.
കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ജലാംശം നൽകുന്നതിനു പുറമേ ദഹനത്തിനും സഹായിക്കുന്നു. പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങൾ തടയാനും സഹായിക്കും. കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും തേങ്ങാവെള്ളത്തിന് കഴിയും. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം തന്നെ ഏറെ ഗുണം നൽകുന്നു. ശരീരത്തിലെ നിർജലീകരണം തടയാൻ സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണിത്. ഇതാണ് മറ്റൊരു ഗുണം.
ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരാളുടെ ദിനചര്യയിൽ ജലാംശം നൽകുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടുത്തുക എന്നതാണ്. സ്വാഭാവികമായി ജലാംശം നൽകുന്നതും ഉന്മേഷദായകവുമായ പാനീയങ്ങളിൽ ഒന്നാണ് കരിക്കിൻ വെള്ളം. പൊട്ടാസ്യം, കാൽസ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്തമായ അവശ്യ ധാതുക്കളാൽ സമ്പന്നമായ കരിക്ക് ഊർജ്ജം നൽകുക ചെയ്യുന്നു.
നാരുകളാൽ സമൃദ്ധമായ ഒന്നാണ് കരിക്കിൻ വെള്ളം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാനും കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും മൂത്ര വിസർജനം സുഗമമാക്കാനും കരിക്കിൻ വെള്ളം ഏറെ ഗുണം നൽകും.
കരിക്കിൻ വെള്ളത്തിൽ കലോറി, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് അവരുടെ സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഇത് കുടിക്കാവുന്നതാണ്. കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ