Asianet News MalayalamAsianet News Malayalam

മാതളനാരങ്ങയുടെ അത്ഭുതഗുണങ്ങൾ എന്തൊക്കെ?

മാതളനാരങ്ങയ്ക്ക് ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയധമനികളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും അവ സഹായകമാണ്. 

amazing health benefits of pomegranate
Author
First Published Jun 27, 2024, 8:25 PM IST

കലോറി കുറഞ്ഞതും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഫ്ലേവനോയ്ഡുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും മാതളത്തിൽ അടങ്ങിയിട്ടുണ്ട്. 

പതിവായി മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കും. സന്ധിവാതം, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളെ ചെറുക്കാനും മാതള നാരങ്ങ സഹായിക്കുന്നു. 

മാതളനാരങ്ങയുടെ പൾപ്പും തൊലിയും പോളിഫെനോളുകളും ഫ്ലേവനോയിഡുകളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. മാതളം പതിവായി കഴിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതായി ഇറാനിയൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണെന്ന് ഓക്‌സിഡേറ്റീവ് മെഡിസിൻ ആൻ്റ് സെല്ലുലാർ ലോംഗ്വിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.  

മാതളനാരങ്ങയ്ക്ക് ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയധമനികളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും അവ സഹായകമാണ്.  രണ്ടാഴ്ചത്തേക്ക് ദിവസവും 50 മില്ലി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് രക്തസമ്മർദ്ദത്തിൻ്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ഇടയാക്കിയതായി ​ഗവേഷകർ പറയുന്നു. കൂടാതെ, മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾ എൽഡിഎൽ (മോശം) കൊളസ്‌ട്രോളിനെ തടയാൻ സഹായിക്കുന്നു.

ലിവർ കാൻസറിൻ്റെ പ്രാരംഭ ഘട്ടത്തിൽ ട്യൂമർ വളർച്ചയെ തടസ്സപ്പെടുത്താനുള്ള കഴിവ് മാതളനാരങ്ങയ്ക്കുണ്ടെന്ന്   ന്യൂട്രിയൻ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മറ്റൊരു പഠനത്തിൽ, മാതളനാരങ്ങയുടെ സത്തിൽ കാൻസർ കോശങ്ങളുടെ വ്യാപനത്തെ തടയുന്നു. 

മാതളനാരങ്ങ തലച്ചോറിൻ്റ ആരോഗ്യത്തിന് ഗുണം ചെയ്യും. മാതളനാരങ്ങയിലെ എല്ലഗിറ്റാനിൻസ്, ഒരു ആൻ്റിഓക്‌സിഡൻ്റ്, ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കുന്നതിലൂടെ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും ക്രോൺസ് രോഗം, വൻകുടൽ പുണ്ണ് തുടങ്ങിയ രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി ഉൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. 

മുട്ടയോ അവാക്കാഡോയോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?

 

Latest Videos
Follow Us:
Download App:
  • android
  • ios