മഖാനയുടെ അതിശയിപ്പിക്കുന്ന ചില ആരോഗ്യഗുണങ്ങൾ
കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് മഖാന. കലോറി വളരെ കുറവാണ് എന്നതാണ് മഖാനയുടെ മറ്റൊരു ഗുണം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാവുന്ന വിഭവമാണിത്.
മഖാനയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഫോക്സ് നട്ട്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ് ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. മഖാന ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണമാണ്. പോഷകഗുണങ്ങൾകൊണ്ട് സമ്പന്നമാണ് മഖാന. ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മഖാന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറ്റവും പ്രധാനമാണ്.
കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് മഖാന. കലോറി വളരെ കുറവാണ് എന്നതാണ് മഖാനയുടെ മറ്റൊരു ഗുണം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി മഖാന കഴിക്കാവുന്ന വിഭവമാണിത്.
പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങൾ മഖാനയിൽ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യം, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തൽ തുടങ്ങിയ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഗുണം ചെയ്യും. മഖാന രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് കുറയ്ക്കാൻ മഖാനെ സഹായിക്കുന്നു.
ഫ്ലേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ ഈ ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മഖാനയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച ലഘുഭക്ഷണമാണിത്. ഇതിലെ ഫെെബർ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു.
മഖാനയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മഗ്നീഷ്യം രക്തക്കുഴലുകൾ വിശ്രമിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കുകയും രക്താതിമർദ്ദം തടയുകയും ചെയ്യുന്നു.
എന്താണ് ടൈപ്പ് 1.5 പ്രമേഹം? ലക്ഷണങ്ങൾ അറിയാം