ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ഗുണമിതാണ്
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് പ്രധാനമാണ് പൊട്ടാസ്യം. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നല്‍കാന്‍ കഴിയും.
ദിവസവും നമ്മൾ എല്ലാവരും കഴിക്കുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. വാഴപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ സി പോലുള്ള ആന്റിഓക്സിഡന്റുകൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് പ്രധാനമാണ് പൊട്ടാസ്യം. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നൽകാൻ കഴിയും.
വാഴപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. പഴുക്കാത്ത വാഴപ്പഴത്തിന് 30 ജിഐ മൂല്യമുണ്ട്. അതേസമയം പഴുത്ത വാഴപ്പഴത്തിന് ഏകദേശം 60 ജിഐ മൂല്യമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർദ്ധനവിന് കാരണമാകില്ല. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് വാഴപ്പഴം.
വാഴപ്പഴത്തിലെ ഡോപാമൈൻ, കാറ്റെച്ചിൻസ് എന്നിവ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കും.
വാഴപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾക്ക് ദഹനത്തെ മന്ദഗതിയിലാക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ടാണ് വാഴപ്പഴം പലപ്പോഴും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. വാഴപ്പഴം പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും (സിവിഡി), കൊറോണറി ഹൃദ്രോഗവും (സിഎച്ച്ഡി) കുറയ്ക്കുമെന്ന് യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം പറയുന്നു.
പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.
വാഴപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ചയുള്ളവർക്ക് ഇത് നല്ലതാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ എണ്ണത്തിൽ കുറവുണ്ടാകുന്ന അവസ്ഥയാണ് അനീമിയ. ഇത് ക്ഷീണം, ശ്വാസതടസ്സം, വിളർച്ച എന്നിവയിലേക്ക് നയിക്കുന്നു.
കുട്ടികളിലെ ഫാറ്റി ലിവർ ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ