ആലിയ ഭട്ടിന്റെ മൂന്ന് പ്രിയപ്പെട്ട വിഭവങ്ങൾ നമ്മുക്ക് തയ്യാറാക്കിയാലോ?
താരം അടുത്തിടെ പങ്കുവച്ച് പ്രിയപ്പെട്ട വിഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. zucchini sabzi, ചിയ പുഡ്ഡിംഗ്, ബീറ്റ്റൂട്ട് സാലഡ് എന്നിവ തന്റെ പ്രിയപ്പെട്ട വിഭവങ്ങളാണെന്ന് ആലിയ പറഞ്ഞിരുന്നു.
ബോളിവുഡ് നടി ആലിയ ഭട്ട് നല്ലൊരു ഭക്ഷണപ്രിയയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളോടാണ് താരത്തിന് താൽപര്യം. ഫിറ്റ്നസിനും ഏറെ ശ്രദ്ധ നൽകുന്ന നടിയാണ് ആലിയ. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം ആവശ്യമായ വർക്കൗട്ടും വളരെ പ്രധാനമാണെന്ന് താരം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
താരം അടുത്തിടെ പങ്കുവച്ച് പ്രിയപ്പെട്ട വിഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. zucchini sabzi, ചിയ പുഡ്ഡിംഗ്, ബീറ്റ്റൂട്ട് സാലഡ് എന്നിവ തന്റെ പ്രിയപ്പെട്ട വിഭവങ്ങളാണെന്ന് ആലിയ പറഞ്ഞിരുന്നു.
ആലിയ ഭട്ടിൻ്റെ ബീറ്റ്‌റൂട്ട് സാലഡ് വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ്. 1 ബീറ്റ്റൂട്ട് വേവിച്ചത്, 1 കപ്പ് തൈര്, ഒരു നുള്ള് കുരുമുളക്, ഒരു നുള്ള് ചാറ്റ് മസാല, ഒരു നുള്ള് മല്ലിയില, 1/4 ടേബിൾസ്പൂൺ എണ്ണ, കടുക്, ജീരകം, കായപ്പൊടി, കറിവേപ്പില എന്നിവയാണ് വേണ്ട ചേരുവകൾ. ഒരു ബൗളിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചെടുക്കുക.
ചിയ പുഡ്ഡിംഗ് വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. ഒരു കപ്പ് തേങ്ങാപ്പാൽ, പ്രോട്ടീൻ പൗഡർ, കുതിർത്ത ചിയ വിത്ത് എന്നിവ ഒരു ഒരു പാത്രത്തിൽ മിക്സ് ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുത്തത്തിന് ശേഷം പഴങ്ങൾ ഉപയോഗിച്ച് അലങ്കരിക്കുക. ശേഷം കഴിക്കുക.
ദക്ഷിണേന്ത്യൻ ശൈലിയിലുള്ള സുക്കിനി സബ്സിയാണ് ആലിയയുടെ മറ്റൊരു പ്രിയപ്പെട്ട വിഭവം. ഒരു പാനിൽ എണ്ണ ചേർത്ത് കടുക്, കറിവേപ്പില, മുളക് എന്നിവ വറുത്തെടുക്കുക. ശേഷം അതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ സുക്കിനി ചേർക്കുക. 2 മിനിറ്റ് നേരം മൂടി വയ്ക്കുക. ശേഷം ഇതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി, പെരുംജീരകം പൊടി എന്നിവ ചേർക്കുക. ശേഷം അൽപം തേങ്ങയും മല്ലിയിലയും ചേർത്ത് വേവിച്ചെടുക്കുക.
പ്രതിരോധശേഷി കൂട്ടിയാൽ രോഗങ്ങളെ അകറ്റാം ; ശ്രദ്ധിക്കാം നാല് കാര്യങ്ങൾ