മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? എങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.

Add These Magnesium Rich Super foods You Must Add To Your Winter Diet

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. എല്ലുകളുടെ ബലക്കുറവ്, തലവേദന, മൈഗ്രേയ്ൻ, ഛര്‍ദ്ദി, വയറുവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ മഗ്നീഷ്യത്തിന്റെ അഭാവം മൂലം കാണപ്പെടാം. 

മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. മത്തങ്ങ വിത്തുകൾ

മഗ്നീഷ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മത്തങ്ങ വിത്തുകൾ. ഇവ ഊർജ്ജം വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.  

2. ചീര 

ചീര പോലെയുള്ള ഇലക്കറികളിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സന്ധികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

3. ബദാം 

മഗ്നീഷ്യം, ആരോഗ്യകമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ഡാര്‍ക്ക് ചോക്ലേറ്റ് 

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കാം. ഇവ സ്ട്രെസ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. അവക്കാഡോ 

അവക്കാഡോയിൽ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍  തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. 

6. വാഴപ്പഴം 

പൊട്ടാസ്യം ധാരാളം അടങ്ങിയ ഫ്രൂട്ടാണ് വാഴപ്പഴം. സന്ധികളുടെ ആരോഗ്യം മുതല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വരെ വാഴപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. 

7. അണ്ടിപ്പരിപ്പ് 

അണ്ടിപ്പരിപ്പിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഊര്‍ജം ലഭിക്കാനും സഹായിക്കും. 

8. പയര്‍ വര്‍ഗങ്ങള്‍  

മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

9. ചിയാ സീഡ് 

ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഊര്‍ജം പകരാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഗ്യാസ് കയറി വയര്‍ വീര്‍ക്കുക, മലബന്ധം; പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios