വൃക്കകളെ സംരക്ഷിക്കാന്‍ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണ ക്രമത്തില്‍ ഏറെ ശ്രദ്ധവ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

8 foods to consume for better kidney health

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണ ക്രമത്തില്‍ ഏറെ ശ്രദ്ധവ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്... 

സാല്‍മണ്‍ ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

മൂന്ന്... 

കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.   ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിനുകള്‍ അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

നാല്... 

കോളിഫ്ലവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകള്‍, വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്...

കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്... 

ആപ്പിളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

വെളുത്തുള്ളിയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

എട്ട്...  

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios