ഈ ഭക്ഷണസാധനങ്ങള്‍ കഴിക്കൂ, എല്ലുകള്‍ക്ക് ബലം കിട്ടും...

ചില വിറ്റാമിനുകളുടെ കുറവു എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

8 foods for stronger bones azn

എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം...   

ഒന്ന്... 

എള്ള്, ചിയ പോലുള്ള വിത്തിനങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

രണ്ട്... 

ഡ്രൈഡ് ഫിഗ്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും അടങ്ങിയ ഇവയിലെ കാത്സ്യം എല്ലുകള്‍ക്ക് ബലം വരാന്‍ സഹായിക്കും. 

മൂന്ന്... 

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്നും എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

വെളുത്തുള്ളി ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. 

ആറ്...

പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന  പയർവർ​ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

ഏഴ്...

ചീര പോലെയുള്ള ഇലക്കറികളില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിന്‍ കെയും കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

എട്ട്... 

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വിട്ടുമാറാത്ത മുട്ടുവേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios