കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും ഈ ഭക്ഷണങ്ങൾ...

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.

8 foods for boosting memory power

കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തിക്കും ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. മുതിര്‍ന്നവരുടെ തലച്ചോറിന്‍റെ ആരോഗ്യത്തിനായും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. 

രണ്ട്... 

ബ്ലൂബെറിയാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്... 

ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും  ഓര്‍മ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്... 

പയർ വർഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാന്‍ സഹായിക്കും.

അഞ്ച്... 

ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു. ഇലക്കറികളിലെ ഫോളേറ്റ് ഉള്ളടക്കം കുട്ടികളുടെയും മുതിര്‍ന്നവരുടെയും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അതിനാല്‍ ചീര, ബ്രൊക്കോളി തുടങ്ങിയവ  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  

ആറ്... 

മഞ്ഞളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ഏഴ്... 

തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അയഡിന്‍, പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയതാണ് തൈര്. ഇവയിലെ ഫാറ്റും ബുദ്ധിവികാസത്തിന് സഹായിക്കും. 

എട്ട്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്. മുതിര്‍ന്നവരുടെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നട്സ് കഴിക്കുന്നത് ഗുണം ചെയ്യും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കണ്ണുകളുടെ ആരോഗ്യം ഇപ്പോഴേ സംരക്ഷിക്കുക; ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios