മലബന്ധം ഉടനടി മാറ്റാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും  മലബന്ധത്തിന് കാരണമാകും. മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

8 best foods to treat constipation

മലബന്ധം നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും  മലബന്ധത്തിന് കാരണമാകും. എന്തായാലും മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഓട്സ് 

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ഇതിനായി രാത്രിയോ പ്രഭാത ഭക്ഷണത്തിലോ ഓട്സ് ഉള്‍പ്പെടുത്താം. 

2. ഇലക്കറികള്‍ 

ഫൈബര്‍ ധാരാളം അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ  ഇലക്കറികള്‍ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

3. ഉണക്കമുന്തിരി

ഉണക്കമുന്തിരിയില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

4. ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

5. വാഴപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

6. നെയ്യ്

ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

7. പയറു വര്‍ഗങ്ങള്‍ 

നാരുകളും പ്രോട്ടീനും അടങ്ങിയ പയറു വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

8. നട്സും സീഡുകളും 

ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് പോലെയുള്ള നട്സുകളും ചിയാ സീഡ് പോലെയുള്ള വിത്തുകളും കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡയറ്റില്‍ പച്ചമുളക് ഉള്‍പ്പെടുത്തൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios