മഞ്ഞുകാലത്തെ തളര്‍ച്ചയും ക്ഷീണവും അകറ്റാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, ചിലപ്പോള്‍ പോഷകങ്ങളുടെയോ മറ്റോ കുറവു കൊണ്ടാകാം. 

7 foods that reduce fatigue during winters

ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, ചിലപ്പോള്‍ പോഷകങ്ങളുടെയോ മറ്റോ കുറവു കൊണ്ടാകാം. ഈ മഞ്ഞുകാലത്തെ ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓട്മീല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

നട്സാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം പോലെയുള്ള നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജം ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ്  ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ക്ഷീണം അകറ്റാനും എന്‍ര്‍ജി നല്‍കാനും സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.   

നാല്... 

മധുരക്കിഴങ്ങാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ക്ഷീണം അകറ്റാന്‍ സഹായിക്കും. 

അഞ്ച്... 

സാല്‍മണ്‍ മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും സഹായിക്കും. 

ആറ്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും കഫൈനും അടങ്ങിയ ഇവയും ക്ഷീണം അകറ്റാനും ഊര്‍ജം ലഭിക്കാനും സഹായിക്കും. 

ഏഴ്...

ബെറി പഴങ്ങളാണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി,  ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഊര്‍ജം നല്‍കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കായം നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios