പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍...

വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം,  ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് പീച്ച്. പതിവായി പീച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

7 benefits of consuming peaches daily

വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് പീച്ച്. വിറ്റാമിന്‍ എ, സി, ഇ,  പൊട്ടാസ്യം,  ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് പീച്ച്. പതിവായി പീച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഒന്ന്... 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഇ-യും സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

രണ്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയ പീച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

മൂന്ന്... 

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പീച്ച് പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ഒരു പഴമാണ്. 

നാല്... 

പൊട്ടാസ്യം ധാരാളം അടങ്ങിയ പീച്ച് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്... 

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പീച്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ആറ്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

ഏഴ്...

കലോറി വളരെ കുറഞ്ഞ ഫലമാണ് പീച്ച്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo


   

Latest Videos
Follow Us:
Download App:
  • android
  • ios