ബാർലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമായ ബാർലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

6 Ways to add Barley to your daily diet

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ബാര്‍ലി വെള്ളം. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമായ ബാർലി   വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനുംഹൃദയാരോഗ്യം സംരക്ഷിക്കാനും ബാര്‍ലി വെള്ളം സഹായിക്കും.  

ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.   ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും ബാർലി വെള്ളം ഗുണം ചെയ്യും. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. 

മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാനും ഇവ സഹായിക്കും. ഇതു കൂടാതെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ബാര്‍‌ലി വെള്ളം വിശപ്പിനെ നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.

ഇതിനായി ആദ്യം ബാർലി തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. ശേഷം ഇത് ഒരു പാത്രത്തിലേക്കിട്ട് 6 കപ്പ് വെള്ളം ഒഴിക്കുക. ഇനി മീഡിയം ഫ്ലേമിൽ ഒരു 15 മിനിറ്റ് നേരം ചൂടാക്കുക. തണുത്ത് കഴിയുമ്പോള്‍ ഒരു നുള്ള് ഉപ്പ്, കുറച്ച് നാരങ്ങാ നീര്, തേൻ എന്നിവ ഇതിലേക്ക് ചേർത്ത് കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios