ഈ അഞ്ച് ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിച്ചാല്‍ മതി, വിറ്റാമിന്‍ ഡി ലഭിക്കും...

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്.

5 vitamin d rich dry fruits you can add to your diet

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതിനാല്‍ തന്നെ വിറ്റാമിന്‍ ഡിയുടെ കുറവു എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. 

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവു പരിഹരിക്കാന്‍ പാലുല്‍പന്നങ്ങള്‍, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍ തുടങ്ങിയവ കഴിക്കുന്നത് ഗുണം ചെയ്യും.  അതുപോലെ ചില ഡ്രൈ ഫ്രൂട്ട്സുകളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അത്തരത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ചില ഡ്രൈ ഫ്രൂട്ടുകളെ പരിചയപ്പെടാം... 

ഒന്ന്... 

ഡ്രൈഡ് ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഭക്ഷണ നാരുകളും സ്വാഭാവിക മധുരവും ഇവയിലുണ്ട്. 

രണ്ട്...

ഉണക്ക മുന്തിരിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉണക്ക മുന്തിരിയിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കൂടി ഗുണം ചെയ്യും.

മൂന്ന്...

ഡ്രൈഡ് ആപ്രിക്കോട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഇവ കഴിക്കാം.  ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ആപ്രിക്കോട്ട് ധൈര്യമായി കഴിക്കാം. 

നാല്... 

ഈന്തപ്പഴമാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിളര്‍ച്ചയെ തടയാനും ഇവ ഗുണം ചെയ്യും. 

അഞ്ച്... 

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ നിന്നും ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബദാം കുതിർത്ത് തന്നെ കഴിക്കൂ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios