ശൈത്യകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ പാലിൽ ചേർക്കാവുന്ന അഞ്ച് ചേരുവകള്‍

തണുപ്പുള്ള മാസങ്ങളിൽ, നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാനും പാല്‍ കുടിക്കുന്നത് നല്ലതാണ്. അതിനായി പാലിൽ ചേർക്കാവുന്ന ചില ചേരുവകളെ പരിചയപ്പെടാം. 

5 Things You Can Add to Your Milk To Boost Immunity This Winter

പാലിൽ കാത്സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്യും. എന്നാൽ തണുപ്പുള്ള മാസങ്ങളിൽ, നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാനും പാല്‍ കുടിക്കുന്നത് നല്ലതാണ്. അതിനായി പാലിൽ ചേർക്കാവുന്ന ചില ചേരുവകളെ പരിചയപ്പെടാം. 

1. ശർക്കര 

ശർക്കര പഞ്ചസാരയ്‌ക്ക് ആരോഗ്യകരമായ ഒരു ബദലും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നവയുമാണ്. പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ഊർജ്ജവും പ്രതിരോധശേഷിയും കൂട്ടാന്‍ ഗുണം ചെയ്യും. 

2.  ഈന്തപ്പഴം 

പാലില്‍ ഈന്തപ്പഴം ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും ജലദോഷ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കും. 

3. ബദാം

പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. ഇവ പാലില്‍ അടിച്ച് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. 

4. മഞ്ഞൾ

ആന്‍റി വൈറല്‍, ആന്‍റി ഫംഗൽ, ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റിസെപ്റ്റിക് ഗുണങ്ങളാൽ നിറഞ്ഞതാണ് മഞ്ഞൾ.  പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഏറെ ഗുണം ചെയ്യും. 

5. ജാതിക്ക 

പാലില്‍ ജാതിക്ക ചേർത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താനും  ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ജാതിക്കയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയും കാത്സ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തലമുടി നല്ലതുപോലെ വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios