തലമുടി വളരാന്‍ വേണം ഈ അഞ്ച് പോഷകങ്ങള്‍...

പലപ്പോഴും വിറ്റാമിനുകളുടെ കുറവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമാണ് തലമുടി കൊഴിച്ചിലിന് കാരണം. തലമുടി വളരാന്‍ ആവശ്യമായ പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

5 supplements or nutrients for hair growth

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും വിറ്റാമിനുകളുടെ കുറവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമാണ് തലമുടി കൊഴിച്ചിലിന് കാരണം. തലമുടി വളരാന്‍ ആവശ്യമായ പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. ബയോട്ടിന്‍ 

തലമുടി വളരാന്‍ ബയോട്ടിൻ അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. നട്സുകള്‍, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍, പാലും പാലുല്‍പ്പന്നങ്ങളും തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. 

2. ഒമേഗ 3 ഫാറ്റി ആസിഡ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും മുടി വളരാനും ഇവ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3. വിറ്റാമിന്‍ ഡി 

വിറ്റാമിന്‍ ഡിയുടെ കുറവു മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

4. അയേണ്‍

അയേണിന്‍റെ കുറവ് മൂലം വിളര്‍ച്ച മാത്രമല്ല, തലമുടി കൊഴിച്ചിലും ഉണ്ടാകാം. അയേണ്‍ തലമുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിനായി ചീര, പയറു വര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.   

5. സിങ്ക്

തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര തുടങ്ങിയവയിലൊക്കെ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios