മലബന്ധം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും ചില മരുന്നുകളുടെ ഉപയോഗവുമൊക്കെ മലബന്ധത്തിന് കാരണമാകും. 

5 foods to stop constipation naturally

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും ചില മരുന്നുകളുടെ ഉപയോഗവുമൊക്കെ മലബന്ധത്തിന് കാരണമാകും. മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ഉണക്കമുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

രണ്ട്... 

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

മൂന്ന്... 

തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്സ് ഭക്ഷണമായ തൈര് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

നാല്...

വാഴപ്പഴമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. 

അഞ്ച്... 

നെയ്യാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, കൊളസ്ട്രോൾ കുറയ്ക്കാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios