മഞ്ഞുകാലത്തെ മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...
ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നതിന്‍റെ അളവ് പലരിലും കുറയാറുണ്ട്. അതുപോലെ തന്നെ ചായ, കോഫി എന്നിവയുടെ ഉപയോഗവും കൂടാറുമുണ്ട്.
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നതാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. വെള്ളം കുടിക്കാതിരിക്കുക, നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകും.
ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നതിന്‍റെ അളവ് പലരിലും കുറയാറുണ്ട്. അതുപോലെ തന്നെ ചായ, കോഫി എന്നിവയുടെ ഉപയോഗവും കൂടാറുമുണ്ട്. അതുപോലെ വ്യായാമം ചെയ്യാതിരിക്കുന്നതും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതുമൊക്കെ മലബന്ധം ഉണ്ടാക്കാന്‍ കാരണമാകും. അതിനാല്‍ ഇവയൊക്കെ പരിഹരിച്ചാല്‍ തന്നെ മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. കൂടാതെ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക.
മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഈന്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാന്‍ ഉത്തമമാണ്. ഇവ ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തുവച്ചു കഴിച്ചാല്‍ ഗുണം ഇരട്ടിയാകും.
രണ്ട്...
ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മലബന്ധം അകറ്റാന്‍ ഇവ മികച്ചതാണ്. ഇതിനായി ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. മലബന്ധം മാത്രമല്ല ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ഇവ ഫലപ്രദമാണ്.
മൂന്ന്...
നെയ്യാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നെയ്യ് മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി പഠനങ്ങളും പറയുന്നു. ഒപ്പം നെയ്യ് ഗ്യാസ്, അസിഡിറ്റി തുടങ്ങി എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും പരിഹാരമാണ്. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താനും നെയ്യ് സഹായിക്കുന്നു.
നാല്...
നെല്ലിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറും വയറ്റിൽ പതിവായി നെല്ലിക്ക കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. കൂടാതെ ഇത് തലമുടി വളരാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
അഞ്ച്...
മലബന്ധം ഒഴിവാക്കുന്നതിനായി പണ്ട് മുതൽക്കേ ഉപയോഗിക്കുന്ന ഒന്നാണ് ഉണക്ക മുന്തിരി. കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി കുതിർത്ത് വെള്ളം കുടിക്കുന്നതാണ് ദഹനം എളുപ്പമാക്കാനും മലബന്ധം അകറ്റാനും നല്ലത്.
Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍...