പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...

5 early morning super drinks to prevent diabetes

പ്രമേഹമുള്ളവരില്‍ പ്രഭാത ഭക്ഷണം കൃത്യമല്ലെങ്കില്‍ വലിയ ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. 
പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പാവയ്ക്കാ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞതുമായ പാവയ്ക്കാ ജ്യൂസ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും. 

രണ്ട്... 

ഉലുവ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉലുവ.  രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാവിലെ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം. 

മൂന്ന്... 

നെല്ലിക്കാ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

മഞ്ഞള്‍ വെള്ളമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മഞ്ഞള്‍ വെള്ളം സഹായിക്കും. 

അഞ്ച്... 

കറുവാപ്പട്ട  ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവാപ്പട്ട ടീ കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

ശ്രദ്ധിക്കുക:  ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ശരീരത്തിലെ ഈ ഇടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം; രോഗം തടയാന്‍ ശ്രദ്ധിക്കേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios