രാത്രി നല്ല ഉറക്കം കിട്ടാൻ കുടിക്കാം ഈ നാല് പാനീയങ്ങള്‍

പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി അതിനുള്ള പരിഹാരം തേടുകയാണ് ഇതിനായി ചെയ്യേണ്ടത്.  

4 drinks to get good sleep at night

രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി അതിനുള്ള പരിഹാരം തേടുകയാണ് ഇതിനായി ചെയ്യേണ്ടത്.  രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ബദാം മില്‍ക്ക് 

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബദാം മില്‍ക്ക് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

2. മഞ്ഞള്‍ പാല്‍ 

പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

3. ചെറി ജ്യൂസ്

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ  ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. 

4. കിവി ജ്യൂസ് 

ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അളവുകളുള്ള കിവിയും ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ കിവി ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹം മുതല്‍ വിളര്‍ച്ചയ്ക്ക് വരെ; അറിയാം മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios