ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഈ നാല് തരം ഭക്ഷണങ്ങളെ അറിയാതെ പോകരുതേ...

മാറിയ ജീവിത ശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്. അതില്‍ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടും. 
 

4 cancer causing foods or foods that increase cancer risk

ക്യാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ശ്രദ്ധിച്ചില്ലെങ്കില്‍, ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാം. മാറിയ ജീവിത ശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്. അതില്‍ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടും. 

അത്തരത്തില്‍ ക്യാൻസര്‍ സാധ്യതയെ കൂട്ടുന്ന തരം ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. സംസ്‌കരിച്ച ഭക്ഷണങ്ങള്‍...

സംസ്‌കരിച്ച  ഭക്ഷണങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോസേജുകൾ, ഹോട്ട് ഡോഗ്സ് പോലെ സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. 

2. റെഡ് മീറ്റ്...

റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ചില ക്യാന്‍സറുകള്‍ പിടിപെടാനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക

3. ഫ്രൈഡ് ഭക്ഷണങ്ങള്‍... 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഫ്രൈഡ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍...

പഞ്ചസാര ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. ഇവ അമിത വണ്ണത്തിനും കാരണമാകും. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം. അതിനാല്‍ ഇവയൊക്ക ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios