കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ മൂന്ന് തരം പാലുകള്‍...

ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി പച്ചക്കറികളും പഴങ്ങളും മുഴുധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3 Types Of Milk To Lower Bad Cholesterol Levels

ശരീരത്തില്‍ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൊളസ്ട്രോളിന്‍റെ അളവ് വളരെയധികം ഉയരുമ്പോൾ, അത് നമ്മുടെ ഹൃദയത്തെ മോശമായി ബാധിക്കാം. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി പച്ചക്കറികളും പഴങ്ങളും മുഴുധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് തരം പാലുകളെ പരിചയപ്പെടാം... 

ഒന്ന്... 

സോയ മില്‍ക്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റ് ഫ്രീയായ, കലോറി കുറഞ്ഞ ഒന്നാണ് സോയ മില്‍ക്ക്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ സോയ മില്‍ക്ക് പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും. 

രണ്ട്... 

ബദാം പാല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി  രാത്രി കുതിർത്തുവച്ച ബദാം തൊലികളഞ്ഞ് എടുക്കുക. ശേഷം ഇവയും വെള്ളവും ചേർത്ത് ഒരു ബ്ലെൻഡറിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക.  ബദാം പാൽ മധുരമുള്ളതാക്കാൻ രണ്ട് ഈന്തപ്പഴങ്ങൾ കൂടി ചേർക്കാം. 

മൂന്ന്... 

ഓട് മില്‍ക്ക് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ഇല്ലാത്ത, ബീറ്റാ ഗ്ലൂക്കനും ഫൈബറും ധാരാളം അടങ്ങിയ ഓട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios