മലബന്ധത്തെ അകറ്റാന്‍ പരീക്ഷിക്കാം ഈ മൂന്ന് ടിപ്സുകള്‍...

മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം.  ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.

3 Simple Tips For Constipation azn

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മലബന്ധം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം.  മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം.  ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.

മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ ഇതിനെ ചെറുക്കാൻ കഴിയുന്ന മൂന്ന് ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനായ റുജുത ദിവേകർ.  അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ഉച്ചഭക്ഷണത്തിനു ശേഷം പൊടിച്ച ശർക്കരയും നെയ്യും തുല്യ അളവില്‍ യോജിപ്പിച്ച് കഴിക്കുക. ശർക്കരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നെയ്യില്‍ അവശ്യ കൊഴുപ്പുകളും ഉണ്ട്. ഈ കോമ്പിനേഷന്‍ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും. കൂടാതെ ഇവ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ കാര്യക്ഷമമായി ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

രണ്ട്... 

നിർജ്ജലീകരണമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ഉയർന്ന ജലാംശമുള്ള തണ്ണിമത്തൻ കഴിക്കുന്നത് നിർജ്ജലീകരണം അകറ്റാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വൈകുന്നേരത്തെ ലഘുഭക്ഷണമായി തണ്ണിമത്തൻ കഴിക്കാം. തണ്ണിമത്തൻ സീസണിലല്ലെങ്കിൽ, പഴുത്ത വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്. 

മൂന്ന്... 

അത്താഴത്തില്‍ എള്ള് ഉൾപ്പെടുത്തുന്നതും മലബന്ധം അകറ്റാന്‍ സഹായകമാണ്. ഫൈബര്‍,  വിറ്റാമിൻ ഇ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദഹനപ്രക്രിയയെ സുഗമമാക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിനൊപ്പം ഇവ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും.

 

Also read: പ്ലം പഴം തന്നെയാണോ പ്രൂൺസ്? നിങ്ങള്‍ അറിയേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios