ദിവസവും ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാം...

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, ബേക്കറി ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

3 best food items to lower Cholesterol

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്.  കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, ബേക്കറി ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

അത്തരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ പതിവായി കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്സ്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും രാവിലെ ഓട്സ് കഴിക്കാം. 

രണ്ട്... 

അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം വീതം കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios