ഇത് 25 കിലോ ഭാരമുള്ള ലോലിപോപ്പ്; വൈറലായി വീഡിയോ
25 കിലോ ഭാരമുള്ള ലോലിപോപ്പാണ് ഇവര്‍ തയ്യാറാക്കിയത്. 'ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ലോലിപോപ്പ് തയ്യാറാക്കി' - എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍.
കുട്ടികള്‍ക്ക് ഏറേ ഇഷ്ടമുള്ള ഒന്നാണ് കോലുമിഠായി. അസാധാരാണ വലുപ്പത്തിലുള്ള ഒരു കോലുമിഠായിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഫിറോസ് ചുട്ടിപ്പാറയുടെ വില്ലേജ് ഫുഡ് ചാനലിലാണ് ഈ വ്യത്യസ്തമായ വിഭവം പങ്കുവച്ചത്.
25 കിലോ ഭാരമുള്ള ലോലിപോപ്പാണ് ഇവര്‍ തയ്യാറാക്കിയത്. 'ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ലോലിപോപ്പ് തയ്യാറാക്കി' - എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍.
ലോലിപോപ്പ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 12 മണിക്കൂര്‍ കൊണ്ടാണ് മിഠായി തയ്യാറാക്കുന്നത്. വലിയ നാലര കപ്പ് പഞ്ചസാരയും പല നിറങ്ങളും ചേര്‍ത്താണ് ഈ ഭീമന്‍ ലോലിപോപ്പ് തയ്യാറാക്കിയത്. പത്ത് ലക്ഷം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.
Also Read: ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിന് ഗാർലിക് ബ്രെഡ്; പോസ്റ്റുമായി അഹാന കൃഷ്ണ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona