നേന്ത്രപ്പഴം കൊണ്ട് അടിപൊളി രുചിയിൽ ഒരു നാലുമണി പലഹാരം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്. 

10 minutes easy banana snacks recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

10 minutes easy banana snacks recipe

 

വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പമൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന നേന്ത്രപ്പഴം സ്നാക്ക് റെസിപ്പി. 

വേണ്ട ചേരുവകൾ

  • നേന്ത്രപ്പഴം            2 എണ്ണം 
  • അരിപൊടി          4 സ്പൂൺ 
  • നെയ്യ്                      4 സ്പൂൺ
  • പഞ്ചസാര             4 സ്പൂൺ 
  • ഏലയ്ക്ക പൊടി  1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ടു മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നെയ്യ് ചൂടായി കഴിയുമ്പോൾ നേന്ത്രപ്പഴം അതിലേക്ക് ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. നന്നായി വെന്ത് കഴിയുമ്പോൾ ഇത് ഉടച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്തു കൊടുത്ത് വീണ്ടും കുറച്ച് പഞ്ചസാര കൂടെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. നല്ലപോലെ ഇത് രണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് വെന്ത് പാകത്തിന് ഉരുളകളാക്കാൻ ആകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് നട്സ് പൊടിച്ചതും. ഏലക്ക പൊടിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കുക. കറക്റ്റ് പാകത്തിന് ആയിക്കഴിയുമ്പോൾ ഇതിൽനിന്ന് ചെറിയ ഉരുളകളാക്കി എടുക്ക് അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു ഉരുളകൾ അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ മൊരിയിച്ച് എടുക്കാവുന്നതാണ്.

ടേസ്റ്റി പാൻ കേക്ക് വീട്ടിൽ തയ്യാറാക്കാം ഈസിയായി; റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios