പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ പത്ത് ഗുണങ്ങള്‍...

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് പിസ്ത. ഫൈബര്‍, പ്രോട്ടീന്‍,  ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, അയേൺ, സിങ്ക്, വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

10 Health Benefits Of Consuming Pistachio Milk

 ബദാം പാല്‍ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പിസ്താ പാലിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് ഇത്. ഫൈബര്‍, പ്രോട്ടീന്‍,  ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, അയേൺ, സിങ്ക്, വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

പിസ്താ മില്‍ക്കില്‍ കലോറി കുറവാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

കലോറി കുറവായതിനാല്‍ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ഭാരം നിയന്ത്രിക്കാനും  സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും ഗുണം ചെയ്യും. 

മൂന്ന്... 

കാത്സ്യം ധാരാളം അടങ്ങിയ പിസ്താ മില്‍ക്ക് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

നാല്... 

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

അഞ്ച്... 

പിസ്താ മില്‍ക്ക് പതിവായി കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

ആറ്... 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ പിസ്താ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

ഏഴ്... 

ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ പ്രമേഹരോഗികള്‍ക്ക് പിസ്താ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

എട്ട്... 

വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും പിസ്താ മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

ഒമ്പത്... 

വിറ്റാമിന്‍ ബിയും അയേണും അടങ്ങിയ പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാനും സഹായിക്കും.

പത്ത്... 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കാം ഈ പത്ത് പഴങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios