തൊലി കളയാതെ തന്നെ കഴിക്കാവുന്ന പത്ത് പഴങ്ങള്‍
ചില പഴങ്ങളുടെ തൊലി കളയുന്നതോടെ പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടുകയാവും ചെയ്യുന്നത്.
പഴങ്ങളും പച്ചക്കറികളും കഴിക്കും മുൻപ് ഭക്ഷ്യസുരക്ഷയെ കരുതി അവയുടെ തൊലി നാം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ചില പഴങ്ങളുടെ തൊലി കളയുന്നതോടെ പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടുകയാവും ചെയ്യുന്നത്. അത്തരത്തില്‍ തൊലി കളയാതെ തന്നെ കഴിക്കാവുന്ന പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ആപ്പിള്‍
ആപ്പിളിന്‍റെ തൊലിയില്‍ നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആപ്പിള്‍ തൊലി കളയാതെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
2. പേരയ്ക്ക
പേരയ്ക്കയുടെ തൊലിയിലും നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്കയും തൊലി കളയാതെ കഴിക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലത്.
3. പ്ലം
പ്ലം പഴത്തിന്‍റെ തൊലിയില്‍ നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും തൊലിയോടെ തന്നെ കഴിക്കാം.
4. കിവി
കിവിയുടെ തൊലിയിലും നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കിവിയും തൊലിയോടെ തന്നെ കഴിക്കാം.
5. പീച്ച്
പീച്ച് പഴത്തിന്‍റെ തൊലിയിലും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
6. ആപ്രിക്കോട്ട്
ആപ്രിക്കോട്ടിന്‍റെ തൊലിയില്‍ വിറ്റാമിന്‍ എ, സി, നാരുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
7. മാമ്പഴം
മാങ്ങയുടെ തൊലിയില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാമ്പഴവും തൊലിയോടെ കഴിക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
8. ചെറി
ചെറിയുടെ തൊലിയിലും വിറ്റാമിനുകളും നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറിയും തൊലിയോടെ കഴിക്കാം.
9. മുന്തിരി
ഫൈബര്‍, വിറ്റാമിന സി തുടങ്ങിയ അടങ്ങിയിരിക്കുന്നതിനാല്‍ മുന്തിരിയും തൊലിയോടെ കഴിക്കാം.
10. ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായതിനാല്‍ ബ്ലൂബെറിയും തൊലിയോടെ തന്നെ കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഡയറ്റില്‍ ഇഞ്ചി വെള്ളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍