രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത പത്ത് ഭക്ഷണങ്ങൾ...

പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ മോശമായി ബാധിക്കാം.
 

10 Foods you should never consume before bed

രാത്രി നന്നായി ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ മോശമായി ബാധിക്കാം.

പലര്‍ക്കും രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്ന ശീലമുണ്ട്. അത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഇത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

നല്ല എരുവേറിയ ഭക്ഷണമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം. 

രണ്ട്... 

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ ഒഴിവാക്കുന്നതാണ് നല്ലത്. 

മൂന്ന്... 

അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ഉയര്‍ന്ന കൊഴുപ്പ് ഉറക്കത്തെ തടസപ്പെടുത്തും. 

നാല്... 

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹിക്കാന്‍ സമയമെടുക്കും. 

അഞ്ച്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുക.  കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം. 

ആറ്... 

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും ഒഴിവാക്കുക. ഇവയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. 

ഏഴ്... 

രാത്രി ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. 

എട്ട്...

രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം. 

ഒമ്പത്... 

രാത്രി മൈദ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹനത്തെ തടസപ്പെടുത്താം. അതിനാല്‍ ഇവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

പത്ത്... 

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അയഡിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios