ഹാപ്പി ഹോർമോണായ ഡോപാമൈൻ കൂട്ടാൻ ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ...

ഓർമ്മശക്തി, പഠന ശേഷി, ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കും. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. 

10 Foods that will Boost your Dopamine Levels

തലച്ചോറിലെ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപാമൈൻ. ഡോപാമൈൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവയൊക്കെ നമ്മുക്ക് സന്തോഷം നല്‍കുന്ന ഹോർമോണുകളാണ്. ഓർമ്മശക്തി, പഠന ശേഷി,  ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കും. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡോപാമൈനെ കൂട്ടാന്‍ സഹായിക്കും. 

ഡോപാമൈന്‍റെ അളവ് കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ഡാർക്ക് ചോക്ലേറ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഇവ കഴിക്കുന്നത് ഡോപാമൈന്‍റെ അളവ് കൂട്ടാനും  മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

രണ്ട്... 

ബനാന ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും. 

മൂന്ന്... 

ഗ്രീന്‍ ടീയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിനോ ആസിഡ് അടങ്ങിയ ഇവ കുടിക്കുന്നതും ഡോപാമൈൻ അളവ് കൂട്ടാന്‍ സഹായിക്കും. 

നാല്... 

ഫാറ്റി ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപാമൈൻറെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. 

അഞ്ച്... 

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍, സിങ്ക് അടക്കമുള്ള ധാതുക്കള്‍ തുടങ്ങിയവയും ഡോപാമൈൻ കൂട്ടാൻ സഹായിക്കും. 

ആറ്... 

നട്സും സീഡുകളുമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിനായി ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്...

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ് ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും ഡോപാമൈൻ കൂട്ടാൻ സഹായിക്കും. 

എട്ട്... 

അവക്കാഡോയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഇവയും ഡോപാമൈൻ കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. 

ഒമ്പത്...

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവയും മാനസികാവസ്ഥയെ പോസിറ്റീവായി ഗുണം ചെയ്യും. 

പത്ത്... 

മഞ്ഞളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഡോപാമൈൻ കൂട്ടാൻ സഹായിക്കുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios