ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ പത്ത് മാറ്റങ്ങള്‍

അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

10 Amazing Benefits Of Quitting Sugar

പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന് ഒട്ടും നന്നല്ല. അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഊര്‍ജം ലഭിക്കും 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും. 

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും. 

3. ഹൃദ്രോഗ സാധ്യത കുറയ്ക്കാം 

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. പല്ലുകളുടെ ആരോഗ്യം

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കിയാൽ പല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടും.

5. രോഗ പ്രതിരോധശേഷി 

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താം. 

6. ദഹനം 

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കിയാൽ  ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

7. ക്യാന്‍സര്‍ സാധ്യത

ചില ക്യാന്‍സറുകൾക്ക് കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും കഴിഞ്ഞേക്കാം. 

8. അമിത വണ്ണം

ഡയറ്റില്‍ നിന്നും പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. 

9. മാനസികാരോഗ്യം

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

10. ചര്‍മ്മം

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios