വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം, 68 കടകൾ പൂട്ടിച്ചു

സംസ്ഥാന വ്യാപകമായി പരിശോധന തുടരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ചത് 28 കടകൾ

Food safety inspection continues in state

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വ്യാപക പരിശോധന തുടരുന്നു. 822 കടകളില്‍ ഇതുവരെ പരിശോധന നടത്തി. 68 കടകള്‍ പൂട്ടാൻ നി‌‍‌‍ർദേശം നൽകി. ഇവയിൽ 40 കടകൾ പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവ‍ർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശേഷിച്ച 28 കടകൾ അടപ്പിച്ചത്. 233 കടകള്‍ക്ക് വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായി സൂക്ഷിച്ച 120 കിലോ ഇറച്ചിയും പിടികൂടി നശിപ്പിച്ചു. മായം ചേര്‍ത്തതും പഴകിയതും എന്ന് സംശയം തോന്നിപ്പിച്ച 45 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പുദ്യോ​ഗസ്ഥ‌ർ വ്യക്തമാക്കി. 

Food safety inspection continues in state

കാസർകോട് ചെറുവത്തൂരിൽ ഷവ‌ർമ കഴിച്ച പതിനാറുകാരി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ഊ‌‌‍‍ർജിതമാക്കിയത്. സംഭവം നടന്ന ഐഡിയൽ ഫുഡ് പോയിന്റിലെ ഭക്ഷ്യ സാമ്പിളുകളിൽ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഷവർമ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നും ഭക്ഷ്യസുരക്ഷാവകുപ്പുദ്യോ​ഗസ്ഥ‌ർ കണ്ടെത്തിയിരുന്നു. സംസ്ഥാനവ്യാപകമായ പരിശോധന വരും ദിവസങ്ങളിലും തുടരും. ക്രമക്കേട് കണ്ടെത്തിയാൽ ക‌ർശന നടപടി എടുക്കാൻ തന്നെയാണ് നീക്കം.

Latest Videos
Follow Us:
Download App:
  • android
  • ios