സൗദി ദേശീയ പതാക കഴുത്തിലണിഞ്ഞ് അര്‍ജന്‍റീനക്കെതിരെ സൗദിയെ പിന്തുണച്ച് ഖത്തര്‍ അമീര്‍
36 മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായി ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പന്തു തട്ടാനിറങ്ങിയ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയെ അക്ഷരാര്‍ത്ഥത്തില്‍ വാരിക്കളയുന്ന പ്രകടനമാണ് സൗദി പുറത്തെടുത്തത്. ആദ്യ പകുതിയില്‍ 1-0ന് പിന്നിലായിട്ടും ശക്തമായി തിരിച്ചുവന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ജയിച്ചു കയറിയത്.
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ സൗദി അറേബ്യ-അര്‍ജന്‍റീന പോരാട്ടം കാണാനെത്തിയ ഖത്തര്‍ അമീര്‍ സൗദിക്കുള്ള പിന്തുണ അറിയിച്ചത് സൗദി പതാക കഴുത്തിലണിഞ്ഞ്. ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് സൗദി പതാക കഴുത്തിലണിഞ്ഞ് ലോകകപ്പ് വേദിയില്‍ അയല്‍രാജ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.
മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയായിരുന്നു. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.
36 മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായി ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പന്തു തട്ടാനിറങ്ങിയ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയെ അക്ഷരാര്‍ത്ഥത്തില്‍ വാരിക്കളയുന്ന പ്രകടനമാണ് സൗദി പുറത്തെടുത്തത്. ആദ്യ പകുതിയില്‍ 1-0ന് പിന്നിലായിട്ടും ശക്തമായി തിരിച്ചുവന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ജയിച്ചു കയറിയത്.
ലൈവായി കളികണ്ട അര്‍ജന്‍റീന ഫാന്‍ ടിഎന്‍ പ്രതാപന്‍റെ വിലയിരുത്തല്‍; ഉണ്ണിത്താന്‍റെ ട്രോള്‍ കമന്‍റ്.!
അയല്‍ രാജ്യമായ സൗദിയില്‍ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയത്. നേരത്തെ സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തശേഷം ഖത്തര്‍ അമീറിന് നന്ദി പറഞ്ഞിരുന്നു. ഖത്തറില്‍ സൗദി സംഘത്തിന് ലഭിച്ച സ്വീകരണത്തിനും ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങ് വിജയകരമായി നടത്തിയതിനുമായിരുന്നു സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞത്.