എങ്ങനെ വർണിക്കും ഈ ​ഗോൾ? വാക്കുകൾക്ക് കൊണ്ട് വിവരിക്കാനാകാത്ത വിധം മനോഹരം, കയ്യടിച്ച് ഫുട്ബോൾ ലോകം; വീഡിയോ

ടീമിന് വിലപ്പെട്ട സമനില നേടി കൊടുക്കുന്നതിന് പുറമെ ആ ​ഗോളിന്റെ ഭം​ഗിയാണ് ആരാധകരെ ത്രസിപ്പിച്ചിട്ടുള്ളത്. 63-ാം മിനിറ്റിലാണ് കളിയിലെ നിർണായകമായ ​ഗോൾ പിറന്നത്.

Vincent Aboubakar produces incredible finish during Cameroon vs Serbia thriller

ദോഹ: ഖത്തർ ലോകകപ്പിൽ സെർബിക്കെതിരെ കാമറൂണിന്റെ വിൻസെന്റ് അബൂബക്കർ നേടിയ ​ഗോളിന് കയ്യടിച്ച് ഫുട്ബോൾ ലോകം. ടീമിന് വിലപ്പെട്ട സമനില നേടി കൊടുക്കുന്നതിന് പുറമെ ആ ​ഗോളിന്റെ ഭം​ഗിയാണ് ആരാധകരെ ത്രസിപ്പിച്ചിട്ടുള്ളത്. 63-ാം മിനിറ്റിലാണ് കളിയിലെ നിർണായകമായ ​ഗോൾ പിറന്നത്.  കാസ്‌റ്റെല്ലൊ നൽകിയ പന്ത് സ്വീകരിച്ച് സെർബിയൻ പ്രതിരോധ നിര താരത്തെ വെട്ടിയൊഴിഞ്ഞ് മുന്നോട്ട് കയറി വന്ന ​ഗോളിക്ക് മുകളിലൂടെ അബൂബക്കർ പന്ത് ചിപ്പ് ചെയ്യുമ്പോൾ ​ഗാലറിയിലെ സെർബിയ ആരാധകർ പോലും കയ്യടിച്ച് പോയി.

അതേസമയം, ഗ്രൂപ്പ് ജിയില്‍ കാമറൂണ്‍- സെര്‍ബിയ മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്‌സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സ്ട്രഹിഞ്ഞ പാവ്‌ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്‌സാണ്ടര്‍ മിട്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്.

സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി. ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കാമറൂണാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ കാമറൂണിന് ലഭിച്ച കോര്‍ണര്‍ കിക്ക് സെര്‍ബിയന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് കാണിച്ചപ്പോള്‍ പിന്നില്‍ നിന്ന് ഓടിയെത്തിയ കസ്റ്റല്ലെറ്റോ വല കുലുക്കി. പിന്നാലെ സെര്‍ബിയ ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അവര്‍ക്ക് ഗോളും ലഭിച്ചു. ഹെഡ്ഡറിലൂടെയാണ് പാവ്‌ലോവിച്ച് ടീമിനെ ഒപ്പമെത്തിച്ചത്.

ആദ്യ പകുതിയുടെ വിസിലിന് മുമ്പ് അവരുടെ രണ്ടാം ഗോളും പിറന്നു. സിവ്‌കോവിച്ചിന്റെ പാസില്‍ സാവിച്ച് ഗോള്‍ കീപ്പറെ മറികടക്കുകയായിരുന്നു. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടാണ് ഗോള്‍വര കടന്നത്. രണ്ടാം പകുതി ആരംഭിച്ച് തുടക്കത്തില്‍ തന്നെ സെര്‍ബിയ ഒരിക്കല്‍ കൂടി മുന്നിലെത്തി. ഇത്തവണയും സിവ്‌കോവിച്ചാണ് ഗോളിന് വഴിയൊരുക്കിയത്. മിട്രോവിച്ചിന്റെ ടാപ് ഇന്‍ സെര്‍ബിയയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു. പിന്നീടാണ് അബൂബക്കറിന്റെ സുന്ദര ​ഗോൾ പിറന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios