പെനല്‍റ്റി തടുത്തിട്ടും മെസിയുമായുള്ള ബെറ്റില്‍ തോറ്റ് പോളണ്ട് ഗോളി

ടൂര്‍ണമെന്‍റില്‍ സൗദിക്കെതിരെയും വോയ്ചെക് പെനല്‍റ്റി രക്ഷപ്പെടുത്തിയിരുന്നു. രണ്ട് തവണ പെനല്‍റ്റി രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും വോയ്ചെക് പറഞ്ഞു. പെനല്‍റ്റി തടുക്കാന്‍ തയാറെടുപ്പ് വേണം, പക്ഷെ മെസിയുടെ പെനല്‍റ്റി തടുത്തിടണമെങ്കില്‍ ഭാഗ്യം കൂടി വേണം.

I bet Messi 100 Euros that it wont be a penalty says Poland goalkeeper

ദോഹ: ഫിഫ ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന അര്‍ജന്‍റീന-പോളണ്ട് പോരാട്ടത്തില്‍ അര്‍ജന്‍റീന ജയിച്ചു കയറിയെങ്കിലും അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി പെനല്‍റ്റി പാഴാക്കിയത് ആരാധകര്‍ക്ക് നിരാശയായിരുന്നു. മത്സരത്തില്‍ അര്‍ജന്‍റീനയുടെ തുടര്‍ ആക്രമണങ്ങളില്‍ പോളിഷ് പ്രതിരോധം ആടിയുലയുന്നതിനിടെയാണ് 36-ാം മിനിറ്റില്‍ അര്‍ജന്‍റീനക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിക്കുന്നത്.

പോളണ്ട് ബോക്സിലേക്ക് ഉയര്‍ന്നു വന്ന പന്തില്‍ ഹെഡ് ചെയ്ത് ഗോളടിക്കാനായി ചാടി ഉയര്‍ന്ന മെസിയുടെ മുഖത്ത് പോളണ്ട് ഗോള്‍ കീപ്പര്‍ വോയ്‌ചെക് ഷുടെസ്നീയുടെ കൈ കൊണ്ടു. മുഖം പൊത്തി ഗ്രൗണ്ടില്‍ വീണ മെസി പെനല്‍റ്റിക്കായി അവകാശവാദമുന്നയിച്ചില്ലെങ്കിലും അര്‍ജന്‍റീന താരങ്ങള്‍ വാര്‍ ചെക്കിനായി റഫറിയെ സമീപിച്ചു. ഇതോടെ വാര്‍ പരിശോധനക്കുശേഷം റഫറി പെനല്‍റ്റി വിധിക്കുകയും  മെസിയുടെ കിക്ക് വോയ്ചെക് രക്ഷപ്പെടുത്തുകയും ചെയ്തു.

തോല്‍വിയുടെ നാണക്കേട് മായ്ക്കാന്‍ ഓഫ് സൈഡ് ഗോളിനെതിരെ പരാതിയുമായി ഫ്രാന്‍സ്

ഇതിനിടെ റഫറി വാര്‍ ചെക്കിനായി പോയപ്പോള്‍ മെസിയുമായി ബെറ്റ് പിടിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് വോയ്ചെക്. താന്‍ പന്ത് തട്ടിയകറ്റിയാനായി ഉയര്‍ന്നു ചാടിയതാണെന്നും വാര്‍ പരിശോധന കഴിയുമ്പോള്‍ ഡച്ച് റഫറി ഡാനി മക്കിലി പെനല്‍റ്റി വിധിക്കില്ലെന്നും താന്‍ മെസിയുമായി ബെറ്റ് വെച്ചിരുന്നതായി വോയ്‌ചെക് പറഞ്ഞു.

ഞാന്‍ മെസിയോട് പറഞ്ഞു, 100 യൂറോക്ക് ഞാന്‍ ബെറ്റ് വെക്കാം, അത് റഫറി പെനല്‍റ്റി അനുവദിക്കല്ലെന്ന്, പക്ഷെ റഫറി പെനല്‍റ്റി വിധിച്ചു,  ഞാന്‍ ബെറ്റില്‍ തോറ്റു, ഇത്തരത്തില്‍ ബെറ്റുവെക്കുന്നത് ലോകകപ്പില്‍ അനുവദനീയമാണോ എന്ന് എനിക്കറിയില്ല. അധികൃതര്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ എന്നെ വിലക്കാന്‍ സാധ്യതയുണ്ട്. അതൊന്നും ഇപ്പോള്‍ എനിക്ക് പ്രശ്നമല്ല.

ഏഞ്ചൽ ഡി മരിയയുടെ പരിക്ക് സാരമോ? ആരാധകര്‍ കാത്തിരുന്ന വിവരം പുറത്ത്

ബെറ്റില്‍ തോറ്റെങ്കിലും താന്‍ 100 യൂറോ മെസിക്ക് കൊടുക്കാന്‍ പോകുന്നില്ലെന്നും വോയ്ചെക് പറഞ്ഞു. ഞാനാ പണം അദ്ദേഹത്തിന് കൊടുക്കാന്‍ പോകുന്നില്ല. അതൊന്നും മെസിക്ക് ഒരു പ്രശ്നമല്ല, കാരണം അദ്ദേഹത്തിന് ഈ 100 യൂറോയുടെ ആവശ്യമില്ല-വോയ്ചെക് വ്യക്തമാക്കി.

ടൂര്‍ണമെന്‍റില്‍ സൗദിക്കെതിരെയും വോയ്ചെക് പെനല്‍റ്റി രക്ഷപ്പെടുത്തിയിരുന്നു. രണ്ട് തവണ പെനല്‍റ്റി രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും വോയ്ചെക് പറഞ്ഞു. പെനല്‍റ്റി തടുക്കാന്‍ തയാറെടുപ്പ് വേണം, പക്ഷെ മെസിയുടെ പെനല്‍റ്റി തടുത്തിടണമെങ്കില്‍ ഭാഗ്യം കൂടി വേണം.

Latest Videos
Follow Us:
Download App:
  • android
  • ios