ടിറ്റെയുടെ പിന്‍ഗാമി,സാക്ഷാല്‍ ഗ്വാര്‍ഡിയോള മുതല്‍ ബ്രസീല്‍ ഗ്വാര്‍ഡിയോള വരെ പരിഗണനയില്‍ ആകാംക്ഷയില്‍ ആരാധകര്‍
ബ്രസീൽ ഗ്വാര്‍ഡിയോള എന്നറിയപ്പെടുന്ന ഡിനിസിന് വേണ്ടി നെയ്മാര്‍, ഡാനി ആൽവെസ്, തിയാഗോ സിൽവ, ആന്‍റണി, ബ്രൂണോ തുടങ്ങിയവര്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.
സാവോപോളോ: ടിറ്റെ പടിയിറങ്ങിയതോടെ ബ്രസീലിന്‍റെ അടുത്ത കോച്ചിനായുള്ള അന്വേഷണം മുറുകി. ഫെര്‍ണാണ്ടോ ഡിനിസിന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍ രംഗത്തുണ്ടെന്നാണ് സൂചന. ക്രൊയേഷ്യക്കെതിരായ തോൽവിക്ക് പിന്നാലെ പടിയിറക്കം പ്രഖ്യാപിച്ച പരിശീലകന്‍ ടിറ്റെയുടെ പിന്‍ഗാമിയായി സ്വദേശി വേണോ വിദേശി വേണോയെന്ന ചര്‍ച്ചയിലാണ് ബ്രസീല്‍ ആരാധകര്‍.
പെപ് ഗ്വാര്‍ഡിയോളയെ നോട്ടമിട്ടെങ്കിലും, മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ നീട്ടിയതോടെ വഴിയടഞ്ഞെന്ന് വെളിപ്പെടുത്തിയത് സാക്ഷാൽ റൊണാൾഡോ. പരിശീലകന്‍റെ ജന്മനാട് വിഷയമല്ലെന്നാണ് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറഷന്‍റെ നിലപാട്. സാധ്യതാപട്ടികയിൽ നിലവില്‍ മുന്നിലുള്ളത് രണ്ട് പേര്‍. ടിക്കിടാക്ക ശൈലിയിൽ വിശ്വസിക്കുന്ന ഫെര്‍ണാണ്ടോ ഡിനിസും ബ്രസീലിയന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന പോര്‍ച്ചുഗീസ് പരിശീലകന്‍ ഏബല്‍ ഫെരേരയും.
ബ്രസീൽ ഗ്വാര്‍ഡിയോള എന്നറിയപ്പെടുന്ന ഡിനിസിന് വേണ്ടി നെയ്മാര്‍, ഡാനി ആൽവെസ്, തിയാഗോ സിൽവ, ആന്‍റണി, ബ്രൂണോ തുടങ്ങിയവര്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. 13 വര്‍ഷത്തിനിടെ 17 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഡിനിസ് നിലവില്‍ ബ്രസീല്‍ ടീം ഫ്ലുമിനിന്‍സിന്‍റെ ചുമതലയിൽ. ബ്രസീലിലെ പ്രമുഖ മാധ്യമഗ്രൂപ്പ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയിൽ മുന്നിലെത്തിയത് പോര്‍ച്ചുഗീസ് പരിശീലകന്‍ ഏബൽ ഫെരേരോ.
പാൽമെയ്റാസിന്‍റെ മുഖ്യ പരിശീലകനായ ഫെരേരയ്ക്ക് ബ്രസീല്‍ ലീഗിലെ മികച്ച റെക്കോര്ർഡ് നേട്ടമായേക്കും. അടുത്തൊന്നും ബ്രസീല്‍ ടീമിന മത്സരമില്ലെങ്കിലും ജനുവരിയിൽ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിറ്റെക്ക് കീഴില്‍ 60 മത്സരങ്ങള്‍ ജയിച്ച ബ്രസീല്‍ 15 സമനിലകള്‍ വഴങ്ങിയപ്പോള്‍ മൂന്ന് കളികളില്‍ മാത്രമാണ് തോറ്റത്. ഇതില്‍ രണ്ടെണ്ണം ലോകകപ്പിലും ഒരെണ്ണം കോപ അമേരിക്ക ഫൈനലിലുമായിരുന്നു.
അഭിനന്ദിക്കാന്‍ ചെന്ന തന്നെ മെസി അപമാനിച്ചുവിട്ടുവെന്ന് ഡച്ച് താരം വെഗ്ഹോസ്റ്റ്
എന്നാല്‍ പുതിയ പരിശീലകനെ പ്രഖ്യാപിക്കുന്നതിനൊപ്പം സീനിയര്‍ താരങ്ങളായ തിയാഗോ സില്‍വയും ഡാനി ആല്‍വെസും ബൂട്ടഴിക്കുമെന്നാണ് സൂചന. നെയ്മര്‍ വിരമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല