തോല്‍വിയുടെ നാണക്കേട് മായ്ക്കാന്‍ ഓഫ് സൈഡ് ഗോളിനെതിരെ പരാതിയുമായി ഫ്രാന്‍സ്
ഗോൾ നിഷേധിക്കപ്പെട്ടതോടെ മത്സരത്തിൽ ഒറ്റ ഗോളിന് ഫ്രാൻസ് തോറ്റു. ഗ്രൂപ്പിൽ തോല്‍വി അറിയാതെ പ്രീക്വാര്‍ട്ടിലേക്ക് മുന്നേറാമെന്ന നിലവിലെ ചാംപ്യന്മാരുടെ സ്വപ്നമാണ് ഇതോടെ ഇല്ലാതായത്. ആദ്യ രണ്ട് കളികളും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ടുണീഷ്യക്കെതിരെ ഫസ്റ്റ് ഇലവനില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലിറങ്ങിയത്.
ദോഹ: ടൂണീഷ്യക്കെതിരായ മത്സരത്തിലെ ഗോൾ നിഷേധിച്ചതിൽ ഫിഫയ്ക്ക് പരാതി നൽകി ഫ്രാൻസ്. ഗ്രീസ്മാൻ ഇഞ്ചുറി ടൈമിൽ നേടിയ ഗോൾ ഓഫ് സൈഡ് എന്ന് ചൂണ്ടിക്കാട്ടി നിഷേധിച്ചു. എന്നാൽ പന്ത് ടുണീഷ്യൻ താരത്തിന്റെ ദേഹത്ത് തട്ടി വന്നതിനാൽ ഗ്രീസ്മാനെ ഓഫ് സൈഡ് ആയി കണക്കാക്കാൻ പറ്റില്ലെന്നാണ് ഫ്രാൻസിന്‍റെ വാദം. മത്സരത്തിന്‍റെ ഫൈനല്‍ വിസിലിന് ശേഷം 24 മണിക്കൂറിനുള്ളില്‍ പരാതി നല്‍കണമെന്നാണ് നിയമം. ഇതനുസരിച്ചാണ് ഫ്രാന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.
ഗോൾ നിഷേധിക്കപ്പെട്ടതോടെ മത്സരത്തിൽ ഒറ്റ ഗോളിന് ഫ്രാൻസ് തോറ്റു. ഗ്രൂപ്പിൽ തോല്‍വി അറിയാതെ പ്രീക്വാര്‍ട്ടിലേക്ക് മുന്നേറാമെന്ന നിലവിലെ ചാംപ്യന്മാരുടെ സ്വപ്നമാണ് ഇതോടെ ഇല്ലാതായത്. ആദ്യ രണ്ട് കളികളും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ടുണീഷ്യക്കെതിരെ ഫസ്റ്റ് ഇലവനില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലിറങ്ങിയത്.
ബ്രസീലിന് ആശ്വാസവാര്‍ത്ത; നെയ്മര്‍ തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തില്‍, ഉടന്‍ പരിശീലനത്തിനെത്തും
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും അന്‍റോണിയോ ഗ്രീസ്‌മാനെയും ഉസ്മാന്‍ ഡെംബലെയുമെല്ലാം കരക്കിരുത്തി കളിക്കാനിറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ ആദ്യ പകുതിയില്‍ ഗോളടിപ്പിക്കാതെ പിടിച്ചു നിര്‍ത്തി. രണ്ടാം പകുതിയില്‍ രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വാഹ്‌ബി ഖാസ്റിയാണ് ടുണീഷ്യയെ മുന്നിലെത്തിച്ച് സ്കോര്‍ ചെയ്തത്.
ഏഞ്ചൽ ഡി മരിയയുടെ പരിക്ക് സാരമോ? ആരാധകര്‍ കാത്തിരുന്ന വിവരം പുറത്ത്
ഇതോടെ തോല്‍വി ഒഴിവാക്കാന്‍ എംബാപ്പെയെയും ഗ്രീസ്മാനെും ഡെംബലെയുമെല്ലാം ഫ്രാന്‍സ് ഗ്രൗണ്ടിലിറക്കി. അവസനാ പത്ത് മിനിറ്റുനേരം ഇടതടവില്ലാതെ ആക്രമിച്ച ഫ്രാന്‍സ് ഏത് നിമിഷവും സമനില ഗോള്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍ ടുണീഷ്യ പിടിച്ചു നിന്നു. ഇതിനിടെ കളി തീരാന്‍ 30 സെക്കന്‍ഡ് ബാക്കിയിരിക്കെ ഗ്രീസ്‌മാന്‍ ഗോളടിച്ചത്.
ഗോള്‍ അനുവദിച്ചശേഷം മത്സരം പുനരാരംഭിക്കുകയും പിന്നീട് വാര്‍ ചെക്കിലൂടെ ഗോള്‍ അനുവദിക്കാതിരിക്കുകയും ചെയ്തതാണ് ഫ്രാന്‍സിന്‍റെ പരാതിക്ക് ആധാരം. മത്സരം പുനരാരംഭിച്ചശേഷം വീണ്ടും വാര്‍ ചെക്ക് നടത്തി ഗോള്‍ അനുവദിക്കാതിരുന്നതാണ് വിവാദമായത്.