റൊണാള്‍ഡോ ബോക്സില്‍ മാത്രം കളിക്കുന്ന താരം; ഇനിയും തഴയുമെന്ന സൂചന നല്‍കി പോര്‍ച്ചുഗല്‍ പരിശീലകന്‍

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് അവന്‍. വരും മത്സരങ്ങളിലും പകരക്കാരനായി ഇറക്കിയാല്‍ റൊണാള്‍ഡോ അത് അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അതിനിയും സംസാരിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്നായിരുന്നു സാന്‍റോസിന്‍റെ പ്രതികരണം.

FIFA World Cup 2022: Ronaldo is more fixed in thebox says Portugal Manager Carlos Santos

ദോഹ: പോർച്ചുഗൽ ദേശീയ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു.ക്വാർട്ടറിൽൽ മൊറോക്കോയെ നേരിടാൻ ഇറങ്ങുന്ന ടീമിലും ആദ്യ പതിനൊന്നിൽ റൊണാള്‍ഡോ ഉണ്ടായേക്കില്ലെന്നാണ് കോച്ച് ഫെർണാണ്ടോസ് സാന്റോസ് നൽകുന്ന സൂചന. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ ദേശീയ ടീമിലും റോണോയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്.

തെക്കൻ കൊറിയ പോർച്ചുഗൽ മത്സരത്തിന്‍റെ അറുപതാം മിനിട്ടിൽ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കോച്ച് സാന്റോസ് മൈതാനത്ത് നിന്ന് തിരികെ വിളിച്ചു.അതൃപ്തിയോടെ തിരികെ പോയ താരം കോച്ച് സാന്റോസിനോട് തിരികെ വിളിച്ചതിൽ നീരസം പ്രകടിപ്പിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം ശരിയായില്ലെന്ന തരത്തിൽ സാന്റോസ് നടത്തിയ പ്രതികരണവും ഇതിനിടെ പുറത്തു വന്നു.

സ്‌പെയ്‌നിനെതിരായ ചരിത്ര വിജയം; പലസ്തീന്‍ പതാകയേന്തി ആഘോഷിച്ച് മൊറോക്കന്‍ ടീം- വീഡിയോ

ഇതിന് പിന്നാലെയാണ് സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ റോണോയ്ക്ക് ആദ്യ പതിനൊന്നിൽ ഇടം കിട്ടാതിരുന്നത്.പകരക്കാരനായിറങ്ങിയ ഗോൺസാലോ റാമാസ് ഹാട്രിക്ക് നേടുകയും ചെയ്തതോടെയാണ് ദേശീയ ടീമിൽ റോണോയുടെ റോൾ അവസാനിക്കുകയാണോ എന്ന ചോദ്യം പരിശീലകനു നേരെ ഉയർന്നത്.എന്നാൽ റോണാൾഡോയുമായി പ്രശ്നങ്ങളില്ലെന്നും റോണോ ബോക്സിൽ മാത്രം നിലയുറപ്പിക്കുന്ന താരമാണെന്നും ഇന്നലത്തെ മത്സരത്തിൽ ആതായിരുന്നില്ല വേണ്ടിയിരുന്നത്. റാമോസ് കൂടുതൽ ചലനാത്മമായി കളിക്കുന്ന താരമാണെന്നും കൂടി സാന്‍റോസ് വിശദീകരിക്കുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ ലോകത്തെ ഏറ്റവും മികച്ചകളിക്കാരിൽ ഒരാളാണ്.പത്തൊൻപതാം വയസിൽ സാന്റോസിൽ കളിക്കുന്ന കാലം മുതൽ ക്രിസ്റ്റ്യാനോയെ അറിയാം, ദേശീയ ടീമിന് ക്രിസ്റ്റ്യാനോ മുതൽക്കൂട്ടാണ്.എന്നാൽ ക്വാർട്ടറിൽ മൊറോക്കോയെ നേരിടാനുള്ള ആദ്യ പതിനൊന്നിൽ ക്രിസ്റ്റ്യാനോ ഉണ്ടാവുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കേണ്ടതാണെന്നും സാന്റോസ് പറയുന്നു.ടീമിലെ എല്ലാ കളിക്കാരെയും ഉപയോഗിക്കുമെന്നും ആദ്യ പതിനൊന്നിൽ ഇല്ലെങ്കിൽ കൂടി അവർക്ക് പിന്നീട് മൈതാനത്തിറങ്ങാമെന്നും കൂടി സാന്‍റോസ് പറയുമ്പോൾ ക്രിസ്റ്റ്യാനോയുടെ ദേശീയ ടീമിലെ സ്ഥാനം ഇനിയെവിടെയായിരിക്കുമെന്ന അഭ്യൂഹങ്ങൾ വർധിക്കുകയാണ്

Latest Videos
Follow Us:
Download App:
  • android
  • ios