അവസരങ്ങള്‍ നഷ്ടമാക്കി ക്രൊയേഷ്യ, പിടിച്ചുകെട്ടി മൊറോക്കോ; ആദ്യ പകുതി ഗോള്‍രഹിതം

മൂന്നാം മിനിറ്റില്‍ ക്രോയേഷ്യന്‍ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ വൈകാതെ മൊറോക്കോയും കളം പിടിച്ചു. ഏഴാം മിനിറ്റില്‍ തന്നെ ക്രോയേഷ്യന്‍ ബോക്സില്‍ മൊറോക്കോ പന്തെത്തിച്ചെങ്കിലും കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.

FIFA World Cup 2022, Croatia vs Morocco live updates first half

ദോഹ: ഫിഫ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ക്രോയേഷ്യയെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കായില്ല.

മൂന്നാം മിനിറ്റില്‍ ക്രോയേഷ്യന്‍ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ വൈകാതെ മൊറോക്കോയും കളം പിടിച്ചു. ഏഴാം മിനിറ്റില്‍ തന്നെ ക്രോയേഷ്യന്‍ ബോക്സില്‍ മൊറോക്കോ പന്തെത്തിച്ചെങ്കിലും കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. പിന്നീട് തുടര്‍ച്ചയായി മൊറോക്കോയുടെ സമ്മര്‍ദ്ദത്തില്‍ ക്രൊയേഷ്യ തളര്‍ന്നു നിന്നു. പെരിസിച്ച് ലെഫ്റ്റ് വിംഗില്‍ കളിച്ചതോടെ മികച്ചൊരു സെന്‍റര്‍ ഫോര്‍വേര്‍ഡിന്‍റെ അഭാവം ക്രോയേഷ്യന്‍ മുന്നേറ്റങ്ങളെ ബാധിച്ചു.

സീറ്റ് കപ്പാസിറ്റിയേക്കാള്‍ കാണികള്‍ എത്തിയെന്ന് കണക്കുനിരത്തി ഖത്തര്‍, തള്ളി പാശ്ചാത്യ മാധ്യമങ്ങള്‍; വിവാദം

18-ാം മിനിറ്റില്‍ മൊറോക്കന്‍ ബോക്സില്‍ പന്തെത്തിച്ച ഹാക്കിമിയും സൈയെച്ചും ചേര്‍ന്ന് വീണ്ടും ക്രോയേഷ്യയെ സമ്മര്‍ദ്ദത്തിലാക്കി. തൊട്ട് പിന്നാലെ ബോക്സിന് 25വാര അഖലെനിന്ന് ഫ്രീ കിക്ക് നേടിയെടുത്ത മൊറോക്കോക്ക് അത് ഗോളാക്കി മാറ്റാനായില്ല. മൊറോക്കന്‍ ആക്രമണങ്ങളില്‍ ആടിയുലഞ്ഞെങ്കിലും സമനില വീണ്ടെടുത്ത ക്രോയേഷ്യ പിന്നീട് തുടര്‍ ആക്രമണങ്ങളുമായി മൊറോക്കന്‍ ഗോള്‍ മുഖത്തെത്തിയെങ്കിലും അറ്റാക്കിംഗ് തേര്‍ഡില്‍ ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് വിനയായി. മൊറോക്കന്‍ പ്രിതരോധത്തെ മറികടന്നപ്പോഴൊക്കെ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനൗ അവര്‍ക്ക് മുന്നില്‍ മതില്‍ കെട്ടി.

Latest Videos
Follow Us:
Download App:
  • android
  • ios